രാജ്യം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന്
ദില്ലി: ഉത്തര്‍പ്രദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ ഇന്നാണ്.
കൈരാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു.
