Asianet News MalayalamAsianet News Malayalam

ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ശനിയാഴ്ച രാവിലെ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. 
 

4 Members Of Haryana Family Found Dead Under Mysterious Circumstances
Author
Chandigarh, First Published Nov 18, 2018, 8:27 AM IST

ചണ്ഡിഗഡ്: ഒരു കുടുംബത്തിലെ നാലുപേരെ രക്തത്തില്‍ കുളിച്ച് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. 

പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Follow Us:
Download App:
  • android
  • ios