കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് സംഭവം പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക്‌നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം

ചെന്നൈ: കോടാമ്പക്കത്ത് അമ്പലത്തില്‍ നിന്നും പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്ത് മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവല്‍ പ്രസാദം ഉണ്ടാക്കിയിരുന്നു. ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക്‌നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം. പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ഭക്തര്‍ക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെടുകയായിരുന്നു. 

ഇതോടെ മേട്ടുപ്പാളയം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം മറ്റുള്ളവര്‍ വിവരമറിഞ്ഞത്. 31 പേരാണ് ആദ്യമെത്തിയത്. ഇതില്‍ 12 പേര്‍ പ്രാഥമിക പ്രാഥമിക ചികിത്സക്ക് ശേഷം തിരികെപോയി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ തുടര്‍ചികിത്സയിലാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ ചര്‍ദിയും പിടിപ്പെട്ട് 11 പേര്‍ കൂടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയതായാണ് വിവരം.