നാല്‍പതുകാരനായ ജോത്സ്യനെ റോഡില്‍ വച്ച് വെട്ടികൊന്നു.  പ്രണയനൈരാശ്യത്തിന്‍റെ പേരിലാണ് കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. കൊല നടത്തിയ തിരുപ്പൂര്‍ സ്വദേശിയായ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ചെന്നൈ: നാല്‍പതുകാരനായ ജോത്സ്യനെ റോഡില്‍ വച്ച് വെട്ടികൊന്നു. പ്രണയനൈരാശ്യത്തിന്‍റെ പേരിലാണ് കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. കൊല നടത്തിയ തിരുപ്പൂര്‍ സ്വദേശിയായ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തിരുപ്പതിയിലെ തിരക്കേറിയ റോഡില്‍ വച്ചായിരുന്നു സംഭവം. വഴിയിരികിലൂടെ നടന്ന് പോകുകയായിരുന്നു ജോത്സ്യനായ രമേശ്. ഹെല്‍മെറ്റ് ധരിച്ച് പുറകെ എത്തിയ ഇരുപ്പത്തിയാറുകാരനായ ഭാരതി കയ്യില്‍ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട് ജോത്സ്യന്‍റെ തലക്കടിച്ച് വീഴ്ത്തി. പിന്നീട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. 

റോഡിന്‍റെ ഇരുവശവും ആളുകള്‍ നോക്കി നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കൊലപാതകത്തിന് ശേഷം സമീപത്തെ കടയില്‍ ജോത്സ്യന്‍റെ പ്രവൃത്തികളെ വിമര്‍ശിക്കുന്ന പോസ്റ്ററും പതിച്ചാണ് ഇയാള്‍ മടങ്ങിയത്. തന്‍റെ പ്രണയബന്ധം തകരാന്‍ ജോത്സ്യന്‍ കാരണക്കാരനാണെന്ന് ഇയാള്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. 

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പദണ്ഡും സ്ഥലത്ത് തന്നെ ഉപേക്ഷിച്ചിരുന്നു. തിരുപ്പതിയിലെ തന്നെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.