പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരവുടെ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ചാല ബോയ്സ് സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട:പത്തനംതിട്ടയില്‍ ഇതുവരെ 400 പേരെ രക്ഷപ്പെടുത്തിയെന്ന് ജില്ലാ കളക്ട്രര്‍. ഇന്ന് മാത്രം 24 ബോട്ടുകള്‍ പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരവുടെ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ചാല ബോയ്സ് സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയിലെ ആറന്മുള മാലക്കര സെന്‍റ് തോമസ് ആശുപത്രിയില്‍ 80 രോഗികളാണ് കുടുങ്ങിയത്. അടിയന്തര സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
