ഇക്വഡോറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ മരിച്ചു. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തി.ഇതിനെ തുടര്‍ന്ന് ഇക്വഡോര്‍, കൊളംമ്പിയ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരപ്രദേശത്ത് താമസിക്കുന്നവരോട് ഒഴിഞ്ഞ്പോകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തലസ്ഥാനമായ ക്വറ്റോയില്‍ ഭൂചലനം 40 സെക്കന്റ് നീണ്ട് നിന്നു.നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. വൈദ്യുതിയും ടെലഫോണ്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു.രാജ്യത്തെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
