ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലാണ് അപകടം നടന്നത്. ഉത്തരാഖണ്ഡിലെ ടിയൂണിലേക്ക് പോയ ബസ്സാണ് ടണ്‍സ് നദിയിലേക്ക് മറിഞ്ഞത്. ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.