കണ്ണൂര്‍: നാല്‍പ്പത്തേഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം വിനായകനും നടിക്കുള്ള പുരസ്‌കാരം രജീഷ വിജയനും സംവിധായികയ്ക്കുള്ള പുരസ്‌കാരം വിധു വിന്‍സെന്റും ഏറ്റുവാങ്ങി.
ഫാസിസം സാംസ്‌കാരിക മേഖലയെ പോലും കീഴപ്പെടുത്തുന്ന വര്‍ത്തമാന കാലത്തില്‍ പുരോഗമന ആശയങ്ങളുള്ള സിനിമകളിലൂടെ അത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സിനിമയിലെ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ എത്താതിരുന്ന മലയാളത്തിലെ പ്രമുഖ താരങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. മലയാള സിനിമ യ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
