മലപ്പുറം: മലപ്പുറത്ത് 48 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പെരിന്തല്‍മണ്ണ, താനൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് പണം പിടികൂടിയത്. പാഴൂര്‍ സ്വദേശി ഉണ്ണി മൊയ്തീന്‍, തിരൂരങ്ങാടി സ്വദേശി ഇര്‍ഷാദ്, മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പിടിയിലായി.