ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലി.ൽ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഈ വർഷം ഇത് നാലാം തവണയാണ് ജമ്മു കശ്മീരിൽ ചെറു ചലനങ്ങൾ അനുഭവപ്പെടുന്നത്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജനുവരി 10-ന് ജമ്മു കശ്മീരിൽ 4.6 രേഖപ്പെടുത്തിയ ചെറു ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.22 ന് അനുഭവപ്പെട്ട ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ലഡാക്ക് ആയിരുന്നു. 

പിന്നീട് ഈ മാസം മൂന്നിന് വടക്കൻ കാബൂളിൽ ഉണ്ടായ ഭൂചലനത്തെത്തുടർന്ന് ഉത്തരേന്ത്യയിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു. 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് ഉണ്ടായത്.