ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. 'ഹർക്കത്തുൽ ഹർബേ ഇസ്ലാം' എന്ന സംഘടനയിൽ പെട്ടവരാണിവർ. എൻഐഎ, യുപി പൊലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടി കൂടിയത്.
ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. 'ഹർക്കത്തുൽ ഹർബേ ഇസ്ലാം' എന്ന സംഘടനയിൽപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. എൻഐഎ, യുപി പൊലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടി കൂടിയത്.
ഇസ്ലാമിക് സ്റ്റേറ് അനുകൂലികളുടെ സംഘം പ്രവര്‍ത്തിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക പരിശോധന നടത്തി. ഐഎസ്‍ ഭീകരവാദ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തിക്കുന്നതായാണ് എന്‍ഐഎക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
