മുംബൈ: മൂന്നാം ദിനവും തുടരുന്ന ശക്തമായ മഴയില്‍ മുംബൈ നിശ്ചലമായി. കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സാധാരണ ലഭിക്കുന്നതിന്റെ പത്തിരട്ടിയോളമാണ് രണ്ട് ദിവസമായി മുംബൈയില്‍ ലഭിക്കുന്ന മഴ.
മഴ ശക്തമായതോടെ റോഡുകളിലെല്ലാം മാലിന്യം അടിഞ്ഞു കൂടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. പത്തോളം വിമാനങ്ങളും 17 ട്രെയിനുകളുടെയും സര്‍വീസ് ഇന്നത്തേക്ക് റദ്ദാക്കി. പുനരധിവാസത്തിന്റെ ആവശ്യത്തിന് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
സ്വകാര്യ ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അവശ്യ സര്‍വീസുകളൊഴികെയുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അതേസമയം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബി.എസ്.ഇ, എന്‍.എസ്.ഇ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേന സര്‍വസജ്ജമായി മുംബൈയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നഗരം പോലീസിന്റെയും സേനയുടെയും കനത്ത നിരീക്ഷണത്തിലുമാണ്. മഴ കുറഞ്ഞുവരുന്നതായും, മഴയുടെ ശക്തി കുറയുമെങ്കിലും അടുത്ത 24 മണിക്കൂര്‍ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
റദ്ദ് ചെയ്ത ട്രെയിനുകള്‍ ഇവയാണ്
Train No. 12962- Indore- Mumbai Central Avantika Express running on 30/08/17
Train No. 59440- Ahmedabad- Mumbai Central running on 30/08/17
Train No. 19218- Jamnagar- Bandra (T) Saurashtra Janta Express running on 30/08/17
Train No. 22902- Udaipur City- Bandra (T) Superfast Express running on 30/08/17
Train No. 12922- Surat- Mumbai Central Flying Ranee Express running on 30/8/17
Train No. 59024- Valsad- Mumbai Central Fast Passenger running on 30/8/17
Train No. 19708- Jaipur- Bandra (T) Aravali Express running on 31/08/17
Train No. 12955- Mumbai Central- Jaipur Superfast Express- 29/8/17
Train No. 12961- Mumbai Central- Indore Avantika Express- 29/08/17
Train No. 59441- Mumbai Central- Ahmedabad Passenger- 29/08/17Â
Train No. 19217- Bandra (T)- Jamnagar Saurashtra Janta Express- 29/08/17
Train No. 22927- Bandra (T)- Ahmedabad Lok Shakti Express- 29/08/17Â
Train No. 19707- Bandra (T)- Jaipur Aravali Express- 29/08/17
Train No. 22901- Bandra (T)- Udaipur City Superfast Express- 29/08/17
Train No. 12267- Mumbai Central- Ahmedabad Duronto Express- 29/8/17
Train No. 12268- Ahmedabad- Mumbai Central Duronto Express- 29/8/17
