പാട്‌ന: ബിഹാറിലെ ധന്‍വാറിലുണ്ടായ വിഷമദ്യദുരന്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളക്ടറുള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ധന്‍വാര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സമ്പൂര്‍ണ്ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍.