അഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. പഞ്ചാബിലെ ഹൊഷിയാപൂര്‍ ജില്ലയിലാണ് സംഭവം.

അമൃതസര്‍: അഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. പഞ്ചാബിലെ ഹൊഷിയാപൂര്‍ ജില്ലയിലാണ് സംഭവം. അജ്ഞാത സംഘം കൂട്ടബലാത്സംഗം ചെയ്‌ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം രാത്രി 10.30നാണ് സംഭവം. പ്രദേശത്ത് കറണ്ട് പോയതിന് പിന്നാലെ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ചൊവ്വാഴ്‌ച രാവിലെയോടെ നാട്ടുകാരാണ് കുട്ടിയെ അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. 

സമീപത്ത് നിന്നും രക്തക്കറ പുരണ്ട വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.കുട്ടിയുടെ അച്ഛൻ കുടിയേറ്റ തൊഴിലാളിയാണ്.