ഹൃദ്രോഗിയായ യുവാവ് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. 20കാരനായ യുവാവ് നിലവിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
- Home
- News
- Malayalam News Live: 13കാരിയുടെ വ്യാജ പീഡന പരാതി; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ, കേസിൽ ദുരൂഹത നീക്കാൻ പൊലീസ്
Malayalam News Live: 13കാരിയുടെ വ്യാജ പീഡന പരാതി; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ, കേസിൽ ദുരൂഹത നീക്കാൻ പൊലീസ്

പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസിൽ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും.കൃത്യം നടന്ന് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഇന്ന് വിധി പറയുന്നത്.
Malayalam News Live:13കാരിയുടെ വ്യാജ പീഡന പരാതി; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ, കേസിൽ ദുരൂഹത നീക്കാൻ പൊലീസ്
Malayalam News Live:പിണറായിയുടെ വീട്ടില്‍ വെച്ച് ഉദ്യോഗസ്ഥരുടെ കാർ ആക്രമിച്ച സംഭവം; കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്
ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. കാര്‍ വായ്പ കുടിശിഖയായതിനെ തുടർന്നാണ് റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കുടിശിഖയുള്ള അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കും.
Malayalam News Live:ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്, പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും
അതേസമയം, മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.
Malayalam News Live:രേവതിയും പത്മപ്രിയയും അമ്മയിൽ നിന്ന് രാജിവച്ചു; വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഫേസ്ബുക്ക് കുറിപ്പ്
താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് ഫേസ് ബുക്ക് കുറിപ്പിലുള്ളത്.
Malayalam News Live:മണിപ്പൂരിൽ 2 സൈനികർക്ക് വീരമൃത്യു; സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം, നിരവധി പേർക്ക് പരിക്ക്
സുരക്ഷാസേനയ്ക്കുനേരെയുള്ള ആക്രമണത്തെ മണിപ്പുര്‍ ഗവര്‍ണറും സര്‍ക്കാരും അപലപിച്ചു. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടങ്ങി.
Malayalam News Live:മീൻ വാങ്ങാൻ തിരക്കോട് തിരക്ക്! ആളുകളെത്തുന്നത് രാത്രി സമയത്ത്, മാന്നാർ റോഡിൽ മീൻ കച്ചവടം നടത്തി ആസ്സാം സ്വദേശി, പിടികൂടിയത് 2 കിലോ കഞ്ചാവ്
ചെങ്ങന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടികൂടി.
Malayalam News Live:ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ മക്കൾക്ക് വിഷം നൽകി; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, പ്രതിക്കായി ഊർജ്ജിത തെരച്ചിൽ
തൃശൂർ പെരുമ്പിലാവിൽ താമസിക്കുന്ന തമിഴ്നാട്ടുകാരൻ മുത്തുവാണ് (29) രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതി മുങ്ങിയത്. രണ്ടു മക്കൾക്കു വിഷം നൽകിയ ശേഷം മുത്തുവും വിഷം കഴിച്ചിരുന്നു.
Malayalam News Live:രാവിലെ മുതൽ വൈകുന്നേരം വരെ നിൽപ് ശിക്ഷ നൽകി കോടതി; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ 3 പേർക്ക് ശിക്ഷ, 1600 രൂപ പിഴയും
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തി.
Malayalam News Live:കടകംപള്ളി നൽകിയ മാനനഷ്ടക്കേസ്; വി ഡി സതീശനോട് ഉടൻ മറുപടി നൽകാൻ സബ് കോടതി നിർദേശം, വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും
മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന് തിരുവനന്തപുരം സബ് കോടതിയുടെ നിർദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
Malayalam News Live:മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
മഹാരാഷ്ട്രയിൽ കനത്ത മഴ. മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ, താനെ, പാൽഘർ, പുണെ, സത്താറ എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
Malayalam News Live:സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ, പിടിയിലായത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. നെടുമ്പാശേരി പൊലീസ് ആണ് പിടികൂടിയത്. നെടുമ്പാശേരിയിലെ സ്പായിലായിരുന്നു ഇയാൾ അതിക്രമം നടത്തിയത്.
Malayalam News Live:ടോമിൻ തച്ചങ്കരിക്ക് നോട്ടീസയച്ച് ഹൈക്കോടതി; വിരമിച്ച ശേഷം സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചു
കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. പരാതി നേരത്തെ കീഴ്കോടതിയും പോലീസും തള്ളിയിരുന്നു.
Malayalam News Live:അയോധ്യ സംഭാവനക്കൊള്ള; ചമ്പത്റായിക്കെതിരെ കുരുക്ക് മുറുകുന്നു, മുഖം നഷ്ടമായതോടെ വിശ്വാസം തിരികെ പിടിക്കാൻ രാമജന്മഭൂമി ട്രസ്റ്റ്
അയോധ്യ സംഭാവന കൊള്ളയിൽ ചമ്പത്റായിക്കും അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തേക്കും. മോഷണം മറച്ചുവെക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് കണ്ടെത്തൽ. എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയായിരുന്നു ട്രസ്റ്റ് യോഗം
Malayalam News Live:കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്; പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് പിണറായി വിജയൻ
കമ്പനിയുടെ ധാർഷ്ട്യത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുത്. ലേബർ കോഡ് നടപ്പാക്കില്ല എന്ന നിലപാട് സംസ്ഥാനം സ്വീകരിക്കണമെന്നും കത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.
Malayalam News Live:സ്കൂട്ടറോടിച്ച് പരിസരത്തെത്തി, ക്വാറിയുടെ ഉയര്‍ന്ന തിട്ടയിലേക്ക് നടന്നുകയറിയ ശേഷം ചാടി; പിന്നാലെ യുവാക്കളും, ആശുപത്രിയിലേക്ക് മാറ്റി
ഫാന്റം റോക്കിന് സമീപമുള്ള നന്ദന്‍കവലയിലാണ് സംഭവം. സ്‌കൂട്ടറോടിച്ച് പരിസരത്തെത്തിയ യുവതി, ക്വാറിയുടെ മറുഭാഗത്തുള്ള ഉയര്‍ന്ന തിട്ടയിലേക്ക് നടന്നുകയറിയ ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Malayalam News Live:അരൂരിൽ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് അപകടം; വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്
അരൂരിൽ സ്വകാര്യ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് സമീപത്തെ താമസക്കാരായ വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്. അരൂർ അവർ ലേഡി ഓഫ് മേഴ്സി സ്കൂളിൻറെ 30 മീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്.
Malayalam News Live:പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടി; കൈ മുറിഞ്ഞ് തൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ
കർണാടകയിലെ ദാവൺഗരെയിൽ പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടിപ്പരിക്കേൽപിച്ചു. സിദ്ധേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ് പൊലീസുകാർ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്
Malayalam News Live:ഖമനേയിക്ക് അന്ത്യാഭിവാദ്യം, ജനങ്ങളോടൊപ്പം ഇറങ്ങി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ; കിലോമീറ്ററുകളോളം ജനസാഗരം
ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നേരത്തേ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ച നേതാവാണ് മസൂദ് പെസെഷ്കിയാൻ. ഖമനേയിയുടെ വിലാപയാത്ര ഇന്ന് കടന്നുപോകുന്നത് പത്ത് കിലോമീറ്ററാണ്.
Malayalam News Live:എറിഞ്ഞത് തെരുവുനായയെ, കൊണ്ടത് പെയ്ന്റ് കടയുടെ ചില്ലിൽ; ഉന്നം തെറ്റിയപ്പോൾ തകർന്നത് പെയ്ന്റ് കടയുടെ മുൻവശത്തെ ചില്ല്
കല്ലെറിഞ്ഞ വ്യക്തിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുലർച്ചെ ആറേമുക്കാലോടെയാണ് സംഭവമുണ്ടായത്.
Malayalam News Live:അരിമണിയേക്കാൾ ചെറിയ പ്രതിമകൾ ബഹിരാകാശത്തേക്ക്; 'വിക്രം-1' ചരിത്ര ദൗത്യത്തിന് ഒരുങ്ങുന്നു, ജൂലൈ 12നും ആഗസ്റ്റ് നാലിനുമിടയിൽ വിക്ഷേപണം
സ്കൈറൂട്ട് എയറോ സ്പേസിന്റെ വിക്രം 1 വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും ആഗസ്റ്റ് നാലിനുമിടയിൽ നടക്കും. മിഷൻ ആഗമനിലൂടെ നാല് പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.