കൊട്ടാരക്കര: പീഡനക്കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര കുന്നിക്കോട് സ്വദേശി രാമചന്ദ്രനെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് രാമചന്ദ്രൻ. ഹോംഗാര്‍ഡായി ജോലിനോക്കുകയായിരുന്ന ഇയാൾ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.