ഗന്ദെര്‍ബല്‍ ജില്ലയില്‍ കടുത്ത മഞ്ഞുവീഴ്ചയില്‍ പെട്ട് ഒരു മേജര്‍ മരണപ്പെട്ട് മണിക്കൂറികള്‍ക്ക് ശേഷമാണ് സമാന സ്വഭാവത്തിലുള്ള രണ്ട് അപകടങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഗുറേസ് സെക്ടറിലെ ഒരു ക്യാമ്പില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചിട്ടുണ്ട്. പട്രോളിങ് സംഘം അപകടത്തില്‍ പെട്ടതും സൈന്യം സ്ഥിരീകരിച്ചു. പ്രതികൂല കാലാവസ്ഥക്കിടയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എത്രപേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍സൈന്യം പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ഹിമപാതം തുടങ്ങിയതിന് ശേഷം ഏഴ് സിവിലിയന്മാരും ഇതുവരെ മരിച്ചിട്ടുണ്ട്.