മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം ഓടിച്ചാടി കളിച്ചുനടക്കാനാണ് നിവേദിന് ഇഷ്‌ടം. എന്നാല്‍ വിധി രോഗത്തിന്റെ രൂപത്തില്‍ വില്ലനായപ്പോള്‍, അവന്‍ ആശുപത്രി കിടക്കയിലായി. നിവേദ് എന്ന ആറുവയസുകാരന്റെ കളിയും ചിരിയും വീണ്ടെടുക്കണമെങ്കില്‍ സുമനസുകള്‍ കനിയണം. മലപ്പുറം ജില്ലയിലെ മൊറയൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ഒഴുകൂര്‍ കുമ്പളപ്പറമ്പ് മുച്ചിതോട്ടത്തില്‍ താമസക്കാരായ വിനോദ് - കൗസല്യ ദമ്പതിമാരുടെ ഇളയ മകനും ഒഴുകൂര്‍ എ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ നിവേദ് (6 വയസ്സ്) ഹൃദയസംബന്ധമായ (ബിഡിജിഎസ് + എംപിഎ ലിഗേഷന്‍ + ആള്‍ട്രയല്‍ സെപ്ടക്ടമി) രോഗം ബാധിച്ച് ചികിത്സയില്‍ ആണ്. ഒരു ഓപ്പറേഷന്‍ കഴിഞ്ഞു. ഇനി രണ്ട് തവണ കൂടി ഓപ്പറേഷന്‍ നടത്തണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്. ഈ രണ്ട് തവണ ഓപ്പറേഷന് 15 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണിക്കാരനായ ഈ ദരിദ്രകുടുംബത്തിന് ഈ സംഖ്യ താങ്ങാനാവാത്തതാണ്.

കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് നാട്ടുകാരും അഭ്യുദയകാംക്ഷികളുമായ ആളുകള്‍ കൂടിച്ചേര്‍ന്ന് 
'നിവേദ് ചികിത്സ സഹായ സമിതി'ക്ക് രൂപം നല്‍കിയിരിക്കുകയാണ്. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം സലീം മാസ്റ്റര്‍ ചെയര്‍മാനും പതിനെട്ടാം വാര്‍ഡ് മെമ്പര്‍ സക്കീന ഇഖ്ബാല്‍ ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സാമ്പത്തികമായ സഹായങ്ങള്‍ സമാഹരിക്കുന്നതിന് വേണ്ടി മോങ്ങം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

അക്കൗണ്ട് വിശദാംശങ്ങള്‍

നിവേദ് ചികിത്സ സഹായ സമിതി
അക്കൗണ്ട് നമ്പര്‍- 11660100231131
ഐഎഫ്‌എസ്‌സി കോഡ്- FDRL 0001166
ഫെഡറല്‍ ബാങ്ക് മോങം ബ്രാഞ്ച്