ഹൈദരാബാദ്: വൈദ്യുത വിളക്കിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന് ദാരുണാന്ത്യം. വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വിളക്കിൽ പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. 

സമീപത്ത് ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിക്ക് ഷോക്കേറ്റ വിവരം ആദ്യം ആർക്കും മനസിലായില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കിടെ വിളക്കിലെ ഇരുമ്പ് പ്ലേറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിച്ചിരുന്നു. ഇതാണ് അപകടകാരണമെന്നാണ് നിഗമനം.