ബെയ്ജിങ്ങ്: ആറുവയസുകാരിയുടെ വികൃതി മൂലം ചൈനയിലെ ഒരു സ്കൂള്‍ അധികൃതര്‍ക്ക് എമര്‍ജന്‍സി സര്‍വ്വീസിന്‍റെ സഹായം തേടേണ്ടി വന്നു. കുട്ടിയുടെ കളി കാര്യമായതാണ് കാര്യം. കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ തല രണ്ട് ഭിത്തികള്‍ക്കിടയിലെ ചെറിയ വിടവില്‍ പെട്ടു. ഒരു തരത്തിലും കുട്ടിക്ക് തല പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത അവസ്ഥ. ചെറിയ ഒരു തലയനക്കം പോലും കുട്ടിയെ വേദനകൊണ്ട് കരയിച്ചു. രണ്ട് ഭിത്തികളില്‍ ഒന്ന് പൊളിച്ച് കുട്ടിയെ രക്ഷപെടുത്താനാണ് ആദ്യം രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്നാല്‍ അത് കുട്ടിയെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് വഴി തേടേണ്ടി വന്നു. തുടര്‍ന്ന് പരുക്കനായ ഭിത്തി ഉരച്ച് മിനുസപ്പെടുത്തേണ്ടി വന്നു. പിന്നീട് തലയില്‍ എണ്ണയിട്ട് പതുക്കെ പുറത്തേക്ക് എടുക്കുകയായിരുന്നു.