ഇന്നലെ വൈകുന്നേരം വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ നാലുപേരും ചേര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നാലുപേരും മാറിമാറി പീഡിപ്പിച്ചെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി നടന്നതെല്ലാം അമ്മയോട് പറഞ്ഞതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗം, പ്രകൃതി വരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ്, കുട്ടികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാലു കുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്.