Asianet News MalayalamAsianet News Malayalam

വിവാഹ ചടങ്ങിന് പോയ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു

  • വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആറ് വയസുകാരിയെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി
6 year old girl raped and murdered in Gwalior
Author
First Published Jun 22, 2018, 9:05 PM IST

ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആറ് വയസുകാരിയെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി. ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവാവ് കുട്ടിയെ വിവാഹ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് സംഭവം. കുട്ടിയെ വിവാഹ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ വിവാഹ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുളള കുന്നിന്‍ പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതി കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി. കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹത്തിന്റെ തിരക്കിലായപ്പോള്‍ അക്രമി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കല്ല് കൊണ്ട് ഇടിച്ചാണ് കുട്ടിയുടെ മുഖത്ത് പരുക്കേല്‍പ്പിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios