ഒഡീഷയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു ബലാത്സംഗത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടി ചികിത്സയിലായിരുന്നു
കട്ടക് : ഒഡീഷയിലെ സലേപ്പൂരിൽ ബലാത്സംഗത്തിനിരയായ ആറു വയസ്സുകാരി മരിച്ചു. ബലാത്സംഗത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി കഴിഞ്ഞ എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഈ മാസം 21നാണ് ഒഡീഷയിലെ സലേപ്പൂരിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായത്.
സാധനങ്ങൾ വാങ്ങാനായി കടയിൽപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ജഗന്നാഥ്പൂർ ഗ്രാമത്തിലെ സ്കൂളിൽ നിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ മുഹമ്മദ് മുഷ്താഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലയിലും സ്വകാര്യഭാഗങ്ങലിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കട്ടക്കിലെ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ആരോഗ്യ നില വഷളായതോടെ ഇന്നലെ വൈകീട്ട് പെൺകുട്ടി മരിച്ചു.
