സേലം: തമിഴ്നാട്ടില്‍ സേലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം പാത്രത്തിലടച്ച് വച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അയല്‍പ്പക്കക്കാരനായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ മിഠായി നല്‍കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരിച്ച കുട്ടിയുടെ മൃതദേഹം പാത്രത്തിലാക്കി അടച്ച് പൂജാമുറിയില്‍ അടച്ചു സൂക്ഷിച്ച നിലയിലായിരുന്നു. പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 17കാരനൊപ്പം കുട്ടി നടന്നുപോകുന്നതുകണ്ടുവെന്ന ദൃക്സാക്ഷി മൊഴികളാണ് പ്രതിയെ പിടികൂടാന്‍ സഹാകരമായത്. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.