വോട്ടര്‍ പട്ടികയില്‍ 60 ലക്ഷത്തോളം വ്യാജന്മാര്‍ കോണ്‍ഗ്രസ് ആണ് ലിസ്റ്റ് പുറത്ത് വിട്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി
ഭോപ്പാല്: മധ്യപ്രദേശില് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര് പട്ടികയില് 60 ലക്ഷത്തോളം വ്യാജന്മാര് കടന്ന് കൂടിയതിന്റെ വിവരങ്ങള് പുറത്ത്. പ്രതിപക്ഷ പാര്ട്ടിയായ കോണ്ഗ്രസ് ആണ് ലിസ്റ്റ് പുറത്ത് വിട്ടത്. ഈ വര്ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 60 ലക്ഷം വ്യാജ വോട്ടര്മാരുടെ പട്ടികയുമായി കോണ്ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
സംഭവത്തില് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബിജെപിയാണ് വ്യാജ പട്ടികയ്ക്ക് പിന്നിലെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. മനപ്പൂര്വ്വം പട്ടിക തിരുത്തിയതാണെന്ന് മധ്യപ്രദേശ് കോൺണ്ഗ്രസ് അധ്യക്ഷന് കമല്നാഥ് ആരോപിച്ചു.നാലു സംഘങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് അന്വേഷണം ആരംഭിക്കും. നാല് ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നാണ് നിര്ദ്ദേശം.
