പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം കാടാമ്പുഴ സ്വദേശിയായ അറുപതുകാരൻ പിടിയിലായി. പടിഞ്ഞാറേനടപ്പ് സ്വദേശി അറുമുഖനാണ് അറസ്റ്റിലായത്. ആറ് മാസത്തോളം അയൽപ്പക്കത്തെ വീട്ടിലെ കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു.സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.