പെൺകുട്ടി അടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനത്തിലാണ് പീഡനം നടന്നത് .
ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ ഒമ്പതു വയസുകാരിയെ കാറിനുള്ളിൽ പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയും റിട്ടയേർഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥനുമായ രാജനാണ് പിടിയിലായത്.
കഴിഞ്ഞ 17 ന് പമ്പക്കും വടശേരിക്കരയ്ക്കും ഇടയിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടി അടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനത്തിലാണ് പീഡനം നടന്നത് .
രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങുന്ന ഒമ്പതംഗ സംഘത്തിന്റെ നേതാവായിരുന്നു രാജൻ. കൂടെയുള്ളവർ ഉറങ്ങിയ സമയത്താണ് ഈയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
