മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയെന്ന് സംശയം മീന്‍ ആന്ധ്രയിലേക്ക് തിരിച്ചയച്ചു
തിരുവനന്തപുരം: ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന മീനില് ഫോര്മാലിന് കലര്ത്തിയെന്ന സംശയത്തെ തുടര്ന്ന് ആറായിരം കിലോ മീന് തിരിച്ചയച്ചു. ശനിയാഴ്ച അമരവിള ചെക്പോസ്റ്റില് നടത്തിയ പരിശോധനയിലാണ് മീന് പിടികൂടിയത്. മീനില് ഫോര്മാലിന് കലര്ത്തിയെന്ന് സംശയം തോന്നിയതിനെ തുടര്ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ലോറി തിരിച്ചയക്കുകയായിരുന്നു.
ശനിയാഴ്ച പുലര്ച്ചെയാണ് ലോറി പിടികൂടയിത്. പ്രാഥമിക പരിശോധനയില് ഫോര്മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. തുടര്ന്ന് ലോറി കസ്റ്റഡിയിലെടുത്ത് ലാബിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫോര്മാലിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. തുടര്ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച ചെയ്ത ശേഷം മീന് തിരിച്ചയക്കാന് തീരുമാനിക്കുകയായിരുന്നു. വാഹനത്തില് നിന്നും ശേഖരിച്ച മിന് വിശദ പരിശോധനയ്ക്കായി ചെന്നയിലെ സെന്ട്രല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിലേക്ക് അയച്ചിരിക്കുകയാണ്.
