ലണ്ടന്‍: 2007 നും 2012 നും ഇടയില്‍ വിറ്റഴിഞ്ഞ 118 ആന്‍റിബയോട്ടിക്കുകളില്‍ 64 ശതമാനവും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ അംഗീകാരമില്ലാത്തതെന്ന് ഗവേഷകര്‍. ലണ്ടനിലെ ക്വീന്‍ മേരി, ന്യൂകാസില്‍ സര്‍വ്വകലാശാലകളിലെ ഗവേഷകരുടേതാണ് പുതിയ പഠനം. 
ബ്രിട്ടീഷ് ജേര്‍ണലായ ക്ലിനിക്കല്‍ ഫാര്‍മോകോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലോ ബ്രിട്ടനിലോ യുഎസിലോ അംഗീകരാം ലഭിച്ചിട്ടില്ലാത്ത ആന്‍റിബയോട്ടിക്ക് മരുന്നുകളാണ് ഇന്ത്യന്‍ വിപണികളില്‍ ലഭിക്കുന്നതെന്നാണ് റിപ്പോട്ട് വ്യക്തമാക്കുന്നത്. 2007 നും 2012 നും ഇടയില്‍ വിറ്റഴിഞ്ഞ 118 ആന്‍റിബയോട്ടിക്കുകളില്‍ നാല് ശതമാനം ആന്‍റിബയോട്ടിക്കുകള്‍ക്ക് മാത്രമാണ് അംഗീകാരമുള്ളത്.