ചെന്നൈ: ഉപ പ്രധാനമന്ത്രിയായി നിയമിതനായെന്ന് ആരോപിച്ച് മദ്ധ്യവയസ്കന്‍ കളക്ടറെ കാണാനെത്തി. നരേന്ദ്ര മോദി തന്നെ ഉപപ്രധാന മന്ത്രിയായി നിയമിച്ചെന്നാണ് 65 കാരനായ ഇയാള്‍ ആരോപിക്കുന്നത്. എന്നാല്‍ നിയമിതനായെങ്കിലും ദില്ലിക്ക് പോകാന്‍ അറിയില്ലെന്നും അതിന് വേണ്ട സഹായങ്ങള്‍ ചെയ്തു തരണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ കളക്ടറുടെ അടുത്തെത്തിയത്. തമിഴ്നാട്ടിലാണ് സംഭവം.

നല്ല വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ തമിഴ്നാട്ടിലെ ഇ റോഡ് ജില്ലാ കളക്ടര്‍ എസ് പ്രഭാകറിന്‍റടുത്താണ് എത്തിയത്. തുടര്‍ന്ന് കാര്യങ്ങള്‍ വെളുപ്പെടുത്തിതയതിന് ശേഷം എല്ലാ സഹായ സഹകരണങ്ങളും ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഇയാളെ കളക്ടറുടെ ഓഫീസില്‍ നിന്ന് മാറ്റിയത്. ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭ്യമായിട്ടില്ല.