പഴനിക്കടത്ത് വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു

കോട്ടയം: പഴനിക്കടത്ത് വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍‍, സുരേഷ്, സുരേഷിന്‍റെ മകന്‍ മനു, രേഖ സജിനി എന്നിവരാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 വാനില്‍ ലോറിയിടിച്ചാണ് അപകടം. രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു.