ചുങ്കത്തിനടുത്ത് കായലിൽ വീഴുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് ഏഴുവയസുകാരന്‍ മരിച്ചു. ആന്ധ്രയിൽ സ്ഥിരതാമസമുള്ള മലയാളി ദമ്പതികളുടെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. പയ്യന്നൂർ സ്വദേശിയായ ഗിരീഷ് പ്രജിഷ ദമ്പതികളുടെ മകനാണ്. ചുങ്കത്തിനടുത്ത് കായലിൽ വീഴുകയായിരുന്നു. കല്യാണി എന്ന ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിൽ വീണത്.