രണ്ട് മാസത്തെ ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കരാര്‍ വിഭാഗത്തിലുള്ള മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ഇന്ന് ജോലിക്ക് ഹാജരായില്ല. അഹ്മദി ഗവര്‍ണറേറ്റിലെ പ്രധാന ആശുപത്രിയായ അല്‍ അദാനിലും സമീപ മേഖലയിലെ സര്‍ക്കാറിന്റെ വിവിധ ക്ലീനിക്കുകളിലെ നഴ്‌സുമാരുമാണ് ഇന്ന് രാവിലത്തെയും വൈകുന്നേരത്തേയും ജോലിക്ക് കയറാതിരുന്നത്. കമ്പനിയുടെ കീഴില്‍ 750 നഴ്‌സുമാരാണ് ഇവിടെ ഉള്ളത്. ശമ്പളം വൈകുന്നതുസംബന്ധിച്ച് ലേബര്‍ കോടതിയില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നഴ്‌സുമാര്‍. എന്നാല്‍, ഈ വിഷയം ഇത് വരെ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടില്ല.