വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന‍് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. തിരുവമ്പാടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്:തിരുവമ്പാടിയില്‍ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശിയായ അഗസ്റ്റിയാണ് അറസ്റ്റിലായത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ 17-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തിലാണ് 78 കാരനായ കുഞ്ഞച്ചന്‍ എന്ന കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് അഗസ്റ്റി അറസ്റ്റിലായിരിക്കുന്നത്. 

വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന‍് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. 
തിരുവമ്പാടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരകച്ചവടത്തിനായി തേക്ക് നോക്കാനാണ് വീട്ടില്‍ പോയതാണെന്നാണ് കുഞ്ഞച്ചന്‍ പോലീസിനോട് ആദ്യം മൊഴി നല്‍കിയത്. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജറാക്കിയ കുഞ്ഞച്ചനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.