ഇറാഖിലെ ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തില്‍ 79 പേര് മരിച്ചു. ബാഗ്ദാദിലെ തിരക്കേറിയ കച്ചവട കേന്ദ്രത്തിലായിരുന്നു ചാവേറാക്രമണം നടന്നത്. തലസ്ഥാനമായ ബാഗ്ദാദിന് വടക്കുള്ള ഷിയ മേഖലയിലാണ് ഇന്ന് രാവിലെ സ്ഫോടനം നടന്നത്. നിരവധി പേര് മരിച്ചു. നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. റംസാന് ആഘോഷത്തിന്റെ ഭാഗമായി തെരവിലെത്തിയ വിശ്വാസികളാണ് ആക്രമണത്തിന്നിരയായത്. ഇന്നലെ രാത്രിയോടെ സമീപത്ത് തന്നെ ഒരു കച്ചവട കേന്ദ്രത്തിലും സ്ഫോടനം നടന്നിരുന്നു.
ബാഗ്ദാദില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം; 79 പേര് മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
