തിരുവനന്തപുരം/പാലക്കാട്: തിരുവനന്തപുരത്തും പാലക്കാടും രണ്ടു കുടുംബങ്ങളിലായി എട്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 

പാലക്കാട് മാത്തൂര്‍ നെല്ലിയാംപറമ്പത്ത് വീട്ടില്‍ ബാലകൃഷ്ണന്‍(60), ഭാര്യ രാധാമണി(53), 20 വയസുള്ള ഇരട്ടക്കുട്ടികളായ ദര്‍ശന, ദൃശ്യ എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

കുഴല്‍മന്ദം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികളഅ‍ക്ക് ഒരു മകനുമുണ്ട്.

തിരുവനന്തപുരം തോന്നയ്ക്കലില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നയ്ക്കല്‍ സ്വദേശി ശ്രീകുമാര്‍(38), ഭാര്യ ശോഭ(34), മകള്‍ വൈഗ(6), ഡാന്‍ (ഒരു വയസ്) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.