വരും ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഹരിയാനയിൽ ഇന്നലെ മുതല്‍ താപനില 0 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്. രാജ്യ തലസ്ഥാനത്ത് 4 ഡിഗ്രി സെൽഷ്യസിലും താഴെയാണ് താപനില. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് വ്യാപകമായിത്തുടങ്ങി

ദില്ലി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരുമ്പോള്‍ ഉത്തരേന്ത്യ അതിശൈത്യത്തിന്‍റെ പിടിയിലാണ്. ഹരിയാനയിലും ദില്ലിയിലും പുകമഞ്ഞ് അപകടം വിതയ്ക്കുന്നു. ഹരിയാനയിലെ റോഹ്തക്-റെവാരി ഹൈവേയില്‍ അമ്പത് വാഹനങ്ങള്‍ കുട്ടിയിടിച്ച് അപകടമുണ്ടായപ്പോള്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

സ്കൂള്‍ ബസുകളടക്കമുള്ള വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ മുതല്‍ അനുഭവപ്പെട്ട പുകമഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ സന്ദര്‍ശിച്ചു.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഹരിയാനയിൽ ഇന്നലെ മുതല്‍ താപനില 0 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്. 
രാജ്യ തലസ്ഥാനത്ത് 4 ഡിഗ്രി സെൽഷ്യസിലും താഴെയാണ് താപനില. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് വ്യാപകമായിത്തുടങ്ങി.