തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ റൂട്ടിലെ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണ് തീവണ്ടികള്‍ റദ്ദാക്കിയത്.
തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നത് മൂലം എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാല് ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ റൂട്ടിലെ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണ് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കിയത്. അറ്റകുറ്റപ്പണി കാരണം ഇന്നലെ പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
