ചോരയില്‍ കുളിച്ചു കിടന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ പിന്‍ഭാഗത്ത് ഹാര്‍പിക് ടോയിലറ്റ് ക്ലീനറിന്റെ കുപ്പി തള്ളിക്കയറ്റിയിരുന്നു. ബലാല്‍സംഗം നടന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വീടിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന 80 വയസ്സുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ മകനും ഭാര്യയും മുകള്‍ നിലയിലാണ് താമസം. കിടക്കയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിന്‍ഭാഗത്ത് ഹാര്‍പിക്ക് തള്ളിക്കയറ്റിയതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥഥമിക നിഗമനം. ഇത്രയും ഭീകരമായി മുറിവേല്‍പ്പിക്കപ്പെട്ട ഒരു മൃതദേഹം ഇക്കാലത്തിനുള്ളില്‍ കണ്ടിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
