ലണ്ടന്‍: സുരക്ഷാപ്രശ്‌നങ്ങളുടെ പേരില്‍ ലണ്ടനിലെ 800 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കെട്ടിടങ്ങളിലെ അഗ്‌നി ശമന സംവിധാനങ്ങള്‍ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തീപിടുത്തമുണ്ടായ ഗ്രെന്‍ഫെല്‍ ടവറിന് സമാനമായ സാഹചര്യങ്ങളാണ് ഈ കെട്ടിടത്തിലുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടങ്ങളിലെ ആവരണങ്ങള്‍ നീക്കം ചെയ്യാന്‍ 6 ആഴ്ചയെങ്കിലും എടുക്കും. ഇതിന് ശേഷമെ കുടുംബങ്ങളെ ഇവിടെ താമസിക്കാന്‍ അനുവദിക്കൂ. അതേസമയം ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടുത്തമുണ്ടായത് കേടായ റഫ്രിജേറ്ററില്‍ നിന്നാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 79 പേരാണ് അന്ന് മരിച്ചത്. രാജ്യത്തെ 600 ഉയര്‍ന്ന കെട്ടിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.