205 സിപിഎം പ്രവർത്തകരുടെ വീടുകൾ ഇക്കാലയളവില്‍ നശിപ്പിക്കപ്പെട്ടു.
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 108 CPM ഓഫീസുകൾ നശിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 205 സിപിഎം പ്രവർത്തകരുടെ വീടുകൾ ഇക്കാലയളവില് നശിപ്പിക്കപ്പെട്ടു.
രണ്ട് വര്ഷത്തില് 816 സിപിഎമ്മുകാര്ക്ക് ആക്രമണങ്ങളില് പരിക്കേല്ക്കുകയും 3 പേര് കൊലപ്പെടുകയും ചെയ്തുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അഭ്യന്തരവകുപ്പിനെതിരായ വിമര്ശനങ്ങള് തള്ളിക്കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഇക്കാലയളവില് സംരക്ഷണം ഉറപ്പാക്കാന് പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
