കന്യാകുമാരി: ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയിലും ചുഴലിക്കാറ്റിലും ഇവിടെ നാല് പേര്‍ മരണപ്പെട്ടിരുന്നു. തീരദേശത്തും അപകട സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന 825 പേരെ മാറ്റി മാര്‍പ്പിച്ചു. റവന്യുമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാകുമാരിയിലെത്തിയിട്ടുണ്ട്.