വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ യുവതിയെ വൃദ്ധന്‍ പീഡിപ്പിച്ചു

First Published 16, Apr 2018, 2:51 PM IST
85 year old booked for rape
Highlights
  • അയല്‍വാസിയായ യുവതിയെ വൃദ്ധന്‍ പീടിപ്പിച്ചു

ലുധിയാന: ഇരുപത്തിയൊമ്പതുകാരിയായ അയല്‍വാസിയെ പീഡിപ്പിച്ച 85 കാരനെതിരെ പൊലീസ് കേസെടുത്തു. ലുധിയാനയിലെ ഗ്രാമത്തിലാണ് 29 കാരിയെ വൃദ്ധന്‍ പീഡിപ്പിച്ചത്.  തന്‍റെ വീട്ടിലേക്ക് വെള്ളമെടുക്കാന്‍ വൃദ്ധന്‍റെ വീട്ടിലെത്തിയതായിരുന്നു യുവതി.  മാര്‍ച്ച് 15 നായിരുന്നു സംഭവം. പീഡിപ്പിക്കപ്പെടുമ്പോള്‍ ഈ സ്ത്രീ ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ക്ക് നാല് മക്കളാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു. ഹെല്‍പ്‍ലൈന്‍ നംബറായ 181ല്‍ വിളിച്ചാണ് സ്ത്രീ പരാതിപ്പെട്ടത്. പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ അവിടെ ഉണ്ടായരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 

loader