ഇറ്റാനഗര്‍: അദ്ധ്യാപികയ്ക്ക് എതിരെ മോശം കമന്‍റ് എഴുതിയതിന് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ അദ്ധ്യാപികമാര്‍ നഗ്നരാക്കി. അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ 88  വിദ്യാര്‍ത്ഥിനികളെയാണ് മറ്റുകുട്ടികളുടെ മുമ്പില്‍ നിന്ന് മൂന്ന് അദ്ധ്യാപികമാര്‍ നഗ്നരാക്കിയത്.

അദ്ധ്യാപികയ്ക്ക് എതിരെ മോശം കമന്‍റ് എഴുതിയ കടലാസ് കണ്ടുപിടിക്കുന്നതിനായാണ് കുട്ടികളോട് ഇവര്‍ ക്രൂരത കാണിച്ചത്. സംഭവം നടന്ന നാലാം ദിവസമാണ് ഈ വിദ്യാര്‍ത്ഥിനികള്‍ സ്കൂളിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ പരാതി കൊടുക്കുന്നത്. നവംബര്‍ 23 നാണ് സംഭവം നടന്നത്. നവംബര്‍ 27 ന് വിദ്യാര്‍ത്ഥി യൂണിയനെ കാര്യം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും അദ്ധ്യാപികമാരെയും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.