40 അടി ഉയരത്തില്‍ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതില്‍ അഞ്ച് പേര്‍ കൂടി മരിക്കുകയായിരുന്നു
നഹാന്‍: ഹിമാചല്‍ പ്രദേശിലെ ഖദ്രിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ വൈകീട്ടോടെയാണ് രേണുകാജിയില്‍ നിന്ന് നഹാനിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജലാല്‍ പാലത്തിന് മുകളില്‍ നിന്ന് നിയന്ത്രണം തെറ്റി പുഴയിലേക്ക് വീണത്. 40 അടി ഉയരത്തില്‍ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതില്‍ അഞ്ച് പേര്‍ കൂടി മരിക്കുകയായിരുന്നു. നഹാന്‍ മെഡിക്കല്‍ കോളേജിലും ദദാഹു സബ് ഡിവിഷണല്‍ ആശുപത്രിയിലും ചികിത്സയിലുള്ള 25 പേരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവര്‍ എല്ലാവരും സമീപപ്രദേശങ്ങളില്‍ തന്നെ ഉള്ളവരായിരിക്കാനാണ് സാധ്യതയെന്നും ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
