വീടിന് സമീപത്തുള്ള ഫാമിലേക്ക് പോകുന്ന വഴി കുട്ടിയെ തെരുവ് നായ്‌ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഒന്‍പത് വയസുകാരനെ തെരുവ് നായ്‌ക്കള്‍ കടിച്ചുകൊന്നു. വടക്കന്‍ ആന്ധ്രയിലെ ബലിജിപേട്ട സ്വദേശിയായ മൂന്നാം ക്ലാസുകാരന്‍ ആ ജസ്വന്താണ് തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് ഇരയായത്. വീടിന് സമീപത്തുള്ള ഫാമിലേക്ക് പോകുന്ന വഴി കുട്ടിയെ തെരുവ് നായ്‌ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ പലയിടങ്ങളിലും നേരത്തെ തെരുവ് നായ്‌ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ ഏറെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.