ഒക്ടോബർ പതിമൂന്നിനാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ദുർമന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബൻ റാണയും. തങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിന് ദുർഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് കരുതി ബാലനെ ബലികഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അതിനായി ദുർഗാ പൂജാ ദിവസം ഇവർ തെരഞ്ഞെടുക്കുകയും ഘാൻഷ്യയെ തന്ത്രപൂർവ്വം ഇവരുടെ താവളത്തിൽ കൂട്ടികൊണ്ടു വരുകയും ബലികൊടുക്കുകയുമായിരുന്നു.

ഭുവനേശ്വർ: ആഗ്രഹസഫലീകരണത്തിന് ദുർഗാ ദേവിയെ പ്രീതിപ്പെടുത്താൻ ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി. ഒഡിഷയിലെ ബോലാംഗിര്‍ ജില്ലയിലെ സുന്ദിതുന്ദ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഘാൻഷ്യം റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവൻ കുഞ്ഞ റാണ കസിൽ സഹോദരൻ സംബാബൻ റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ പതിമൂന്നിനാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ദുർമന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബൻ റാണയും. തങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിന് ദുർഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് കരുതി ബാലനെ ബലികഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അതിനായി ദുർഗാ പൂജാ ദിവസം ഇവർ തെരഞ്ഞെടുക്കുകയും ഘാൻഷ്യയെ തന്ത്രപൂർവ്വം ഇവരുടെ താവളത്തിൽ കൂട്ടികൊണ്ടു വരുകയും ബലികൊടുക്കുകയുമായിരുന്നു.

മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സുന്ദിതുന്ദയിൽ നിന്ന് തല അറുത്തുമാറ്റിയ രീതിയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറുത്ത തല പിന്നീട് നടത്തിയ തെരച്ചിലിൽ പ്രദേശത്ത് അല്പം മാറി കണ്ടെത്തുകയും ചെയ്തു. 

പിന്നീട് അമ്മാവനെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. മറുപടിയിൽ നിന്നുള്ള വൈരുദ്ധ്യം കാരണം ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റവാളിയാണെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് തിലകര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സരോജ് മോഹപത്ര പറഞ്ഞു. പ്രതികളിൽ ഒരാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റാർക്കെങ്കിലും ബലിയിൽ പങ്കുണ്ടോന്ന് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇവരുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.