ദില്ലി: ലൈംഗികാതിക്രമം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ അവധി. ഇത്തരത്തില്‍ നല്‍കിയിട്ടുള്ള പരാതികളില്‍ അന്വേഷണം നടക്കുന്ന കാലയളവിലെ 90 ദിവസമാണ് അവധി ലഭിക്കുക. ശമ്പളത്തോടു കൂടിയ അവധിയായിരിക്കും നല്‍കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ പ്രത്യേക അവധി നിലവിലുള്ള അവധിയെ ബാധിക്കില്ല. ജോലി സ്ഥലങ്ങളില്‍ നേരിടുന്ന പീഡനങ്ങള്‍ സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടക്കുമ്പോള്‍, കുറ്റാരോപിതനൊപ്പം ജോലിചെയ്യേണ്ടി വരുന്ന ഇരയുടെ മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ അവധി നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് വിശദീകരണം.