95 നിരീക്ഷണ ക്യാമറകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്നത്
കാസര്‍ഗോഡ്:വർഗീയ, രാഷ്ട്രീയ സംഘർഷങ്ങൾ തടയാനായി കാസർഗോഡ് പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെല്ലാം കണ്ണടച്ചു. കോടികൾ ചിലവഴിച്ച പദ്ധതിയിലൂടെ 95 നിരീക്ഷണ ക്യാമറകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്നത്.
ജില്ലയിൽ അടക്കിടെ ഉണ്ടാകുന്ന വർഗ്ഗിയ രാഷട്രീയ സംഘർഷത്തെ തുടർന്നാണ് നിരിക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. കാസർഗോഡ് കാഞ്ഞങ്ങാട് സബ്ബ് ഡിവിഷനുകളിലായി 95 ക്യാമറകളാണ് സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി ഇവ പ്രവർത്തനരഹിതമാണ്. തകരാറിലായ ക്യാമറകള്‍ നന്നാക്കാന്‍ കെല്‍ട്രോണിനെ സമീപിച്ചെങ്കിലും തുക കൂടുതലായതിനാല്‍ വേണ്ടെന്ന് വെച്ചു.
നഗരസഭയുടെ സഹായത്തോടെ ക്യാമറകൾ പുനസ്ഥാപിക്കാനാണ് ഇപ്പോൾ പോലീസിന്റെ ആലോചന. കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ അഴിഞ്ഞാടിയ സംഘത്തെ തിരിച്ചറിയാനും നിരിക്ഷണ ക്യാമറകളിലൂടെ സാധിക്കുമായിരുന്നു. ക്യാമറകൾ നിശ്ചലമായതോടെ ആ വഴിയും അടഞ്ഞു. ഈ സാചര്യത്തിൽ ജില്ലയിലെ മുഴുവൻ സംഘർഷ ബാധിത പ്രദേശങ്ങളിലും ക്യാമറകൾ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
