കൻസാസ്: അമേരിക്കയിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ പതിനാറുകാരനും. അമേരിക്കൻ സംസ്ഥാനമായ കൻസാസിൻ്റെ ഗവർണർ സ്ഥാനത്തേക്കാണ് ജാക്ക് ബെർഗിസൺ എന്ന പതിനാറുകാരന്‍ മത്സരിക്കുന്നത്. ഹൈസ്‌കൂൾ വിദ്യാർഥിയാണ് ജാക്ക്.
ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ കൻസാസ് പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. അതിനാലാണ് തിരഞ്ഞടുപ്പിൽ മത്സരിക്കാൻ ജാക്കിന് സാധിക്കുന്നത്. അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തിയിട്ടിണ്ട്.
കുട്ടികൾക്ക് രാഷ്ട്രീയത്തിൽ ഇടപെടാൻ അവസരം ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജാക്ക് പറഞ്ഞു. എന്നാൽ ജാക്കിന് വോട്ട് രേഖപ്പെടുത്താനുളള പ്രായം പോലുമില്ല. 2018 നവംബറിലാണ് തെരഞ്ഞടുപ്പ്. ജാക്ക് ഇതിനായി ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട. ജാക്കിൻ്റെ സഹപാഠിയായ 17കാരനായ അലെക്‌സാണ്ടർ ക്ലിനെയും മത്സര രംഗത്തുണ്ട്.
